ജിയോയുടെ 4k സെറ്റ്-ടോപ്പ് ബോക്‌സ് വിപണിയില്‍

ടെലികമ്മ്യൂണിക്കേഷൻ ഭീമനായ റിലയൻസ് ജിയോ തങ്ങളുടെ 4K സെറ്റ്-ടോപ്പ് ബോക്സ് വിപണിയിലെത്തിക്കുന്നു. ജിയോ ഫൈബർ ഉപയോക്താക്കൾക്കാണ് സെറ്റ്ടോപ്പ് ബോക്സ് നൽകുന്നത്.

പ്രിവ്യൂ ഓഫറുകളിൽ നിന്ന് പണമടച്ചുള്ള ജിയോ ഫൈബർ കണക്ഷനുകളിലേക്ക് മാറുന്ന ഉപയോക്താക്കൾക്ക് കമ്പനി ബോക്സ് നൽകാൻ ആരംഭിച്ചതായി റിപ്പോട്ടുകളുണ്ട്. ഇത് ഏകദേശം രണ്ട് മാസം മുമ്പ് റിലയൻസ് പ്രഖ്യാപിച്ച ട്രിപ്പിൾ പ്ലേ ബ്രോഡ്‌ബാൻഡ് ഓഫറുകളുടെ ഭാഗമായിട്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സെറ്റ്ടോപ്പ് ബോക്സുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിന് പിന്നാലെ ജിയോ ഫൈബറിൻറെ ട്രയൽ റൺ സമാപിച്ചതായും കമ്പനി വ്യക്തമാക്കി. ട്രയൽ റണ്ണിന്റെയും പ്രിവ്യൂ ഓഫറുകളുടെയും ഭാഗമായിരുന്ന എല്ലാ ഉപഭോക്താക്കളും പണമടച്ചുള്ള ഓഫറുകളിലേക്ക് മാറണമെന്നാണ് കമ്പനി വ്യക്തമാക്കിയത്.

ഫൈബർ കണക്ഷനൊപ്പം സെറ്റ്ടോപ്പ് ബോക്സിലൂടെ 150തോളം ചാനലുകളാണ് ജിയോ ഉപയോക്താക്കൾക്കായി നൽകുക. കമ്പനി വീഡിയോ സ്ട്രീമിങ് സൈറ്റുകളിലേക്കുള്ള സബ്ക്രിപ്ഷനും തങ്ങളുടെ പ്ലാനിനൊപ്പം ചേർത്തിട്ടുണ്ട്.

നേരത്തെ റിപ്പോർട്ടുചെയ്തതുപോലെ റിലയൻസ് ജിയോ ഫൈബർ പേയ്ഡ് ഓഫറുകളുടെ ഭാഗമായി ട്രിപ്പിൾ പ്ലേ 699 രൂപ പ്ലാനിൽ നിന്ന് ആരംഭിക്കുന്നു. സെറ്റ്-ടോപ്പ് ബോക്സിന്റെയും കേബിൾ ടിവി സേവനത്തിന്റെയും റോൾ- ഔട്ട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എല്ലാ ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്കും സൌജന്യ സെറ്റ്-ടോപ്പ് ബോക്സ് ലഭിക്കുമെന്ന് ടെലികോംടോക്കം റിപ്പോർട്ട് ചെയ്യുന്നു.

സെറ്റ്-ടോപ്പ് ബോക്സ് പ്രവർത്തിപ്പിക്കാൻ ഉപയോക്താക്കൾക്ക് പ്രത്യേക കേബിൾ ടിവി കണക്ഷൻ ആവശ്യമാണെന്ന് ഈ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. പക്ഷേ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് കേബിൾ ടിവി കണക്ഷൻ ഇല്ലാതെ തന്നെ ഉപയോക്താക്കൾക്ക് 150 ഓളം തത്സമയ ടിവി ചാനലുകൾ അസ്വദിക്കാൻ സാധിക്കും. ഇത് ജിയോ ഉപയോക്താക്കളെ സംബന്ധിച്ച് വലിയ കാര്യമാണ്. പക്ഷേ ലഭിക്കുന്ന ചാനലുകലെ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രാദേശിക കേബിൾ ടിവി കണക്ഷൻറെ സേവനവും ആവശ്യകതയും സംബന്ധിച്ച് ഉപയോക്താക്കളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഈ പുതിയ റിപ്പോർട്ട് ഇന്റർനെറ്റ് ഐപിടിവി സേവനത്തിന് അനുകൂലമായാണ് പുറത്ത് വന്നിരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ചാനലുകളുടെ എണ്ണം പരിമിതമായിരിക്കും. എന്നിരുന്നാലും പരമ്പരാഗത ടിവി ചാനലുകൾ ഈ സേവനത്തിൽ ഉൾപ്പെടാത്തതിനാൽ ചില ജിയോ ഫൈബർ ഉപയോക്താക്കൾ പ്ലാനിൽ സന്തുഷ്ടരല്ല.

Comments are closed.