ഗാന്ധി കുടുംബത്തിന് നല്‍കിവരുന്ന എസ്.പി.ജി സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനം

ന്യുഡല്‍ഹി: സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവര്‍ക്ക് നല്‍കി വരുന്ന സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ് സുരക്ഷ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സുരക്ഷാ അവലോകന യോഗത്തിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ അവര്‍ക്ക് സെഡ്പ്ലസ് സുരക്ഷ നല്‍കുമെന്നാണ് വിവരം.

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിനു പിന്നാലെയാണ് ഗാന്ധി കുടുംബത്തിന് എസ്.പി.ജി സുരക്ഷ ഏര്‍പ്പെടുത്തിയത്. സെഡ് പ്ലസ് സുരക്ഷ ലഭിക്കുന്നതോടെ ഗാന്ധി കുടുംബത്തിന്റെ സുരക്ഷയ്ക്ക് 100 സി.ആര്‍.പി.എഫ് ജവാന്മാരുടെ സേവനം ലഭിക്കുന്നതാണ്. എന്നാല്‍ സംഭവത്തെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.

Comments are closed.