മഹാചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ മഹാനഗരം വെള്ളത്തിലായി

മുംബൈ: മുംബൈയില്‍ മഹാചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ന്യൂനമര്‍ദ്ദത്തില്‍ നഗരം വെള്ളത്തിലാവുകയും തുടര്‍ന്ന് റോഡ് റെയില്‍ ഗതാഗതം തടസ്സപ്പെടുകയായിരുന്നു.

മഹാചുഴലിക്കാറ്റ് കരയിലേക്ക് എത്തുന്നതിന് മുന്‍പ് അറബിക്കടലില്‍ വച്ച് തന്നെ മഹാ ചുഴലിക്കാറ്റ് ദുര്‍ബലമായതായും മുന്നറിയിപ്പ് നല്‍കേണ്ട സാഹചര്യമില്ലെന്നും ഒരു ദിവസം കൂടി മഴ തുടരുമെന്നും കൂടാതെ മഹാരാഷ്ട്രാ തീരത്തുനിന്നും മത്സ്യബന്ധനത്തിന് ആരും പോകരുതെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Comments are closed.