‘കാലനെ’ ട്രാക്കിലിറക്കി വ്യത്യസ്ത ആശയവുമായി അധികൃതര്‍

മുംബൈ : അശ്രദ്ധമായി റെയില്‍ പാളം മുറിച്ചു കടക്കുന്നതിനെ തുടര്‍ന്നുള്ള മരണം ഏറി വരുന്ന സാഹചര്യത്തില്‍ ‘കാലനെ’ ട്രാക്കിലിറക്കി വ്യത്യസ്ത ആശയവുമായി റെയില്‍ വേ രംഗത്തെത്തി.

കറുത്ത നിറമുള്ള നീളന്‍ കുപ്പായവും ഗദയും കിരീടവുമായി ഭയപ്പെടുത്തുന്ന രൂപത്തിലാണ് കാലന്‍ ട്രാക്കിലെത്തിയത്. ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നവരെ കാലന്‍ തോളിലേറ്റി തിരികെ പ്ലാറ്റ്ഫോമില്‍ എത്തിക്കാനും തുടങ്ങി. പശ്ചിമ റെയില്‍വേയാണ് വേറിട്ട ആശയവുമായി മുന്നോട്ടുവന്നത്.

Comments are closed.