സുപ്രീം കോടതി ജഡ്ജിമാരുടെ സുരക്ഷ വർധിപ്പിച്ച് : കേന്ദ്രസർക്കാർ

തിരുവനന്തപുരം: അയോധ്യ കേസില്‍ സുപ്രീംകോടതി ശനിയാഴ്ച വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.സുപ്രീംകോടതി ജഡ്ജിമാരുടെ സുരക്ഷ കൂട്ടി. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച മുതല്‍ എല്ലാ സ്കൂളുകള്‍ക്കും അവധിയായിരിക്കും. മധ്യപ്രദേശില്‍ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അയോധ്യ വിധി വരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.കേരളത്തിലെ അതിർത്തി പ്രദേശങ്ങളായ മഞ്ചേശ്വരം, കുമ്ബള, കാസര്‍കോട്, ചന്ദേര, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ ദേശീയ രഹസ്യാന്വേഷണ ഏജൻസിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഈ മാസം 11 വരെയാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ എയർപോർട്ട്, റെയില്‍വേ സ്റ്റേഷൻ,ബസ് സ്റ്റാന്‍റുകളിലും സുരക്ഷാ പരിശോധന നടത്തും.

സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ നിർദ്ദേശങ്ങൾ

1. മതസ്പർധയും സാമുദായിക സംഘർഷങ്ങളും വളർത്തുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ തയ്യാറാക്കി പരത്തുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി പ്രോസിക്യൂഷൻ നടപടി സ്വീകരിക്കും. ഇതിനുള്ള നിർദ്ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നൽകി.

2. ഇത്തരം സന്ദേശങ്ങൾ ഫോർവേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവർക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുന്നതാണ്.

3. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബർ സെൽ, സൈബർഡോം, സൈബർ പോലീസ് സ്റ്റേഷനുകൾ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും.* സാമുദായിക സംഘർഷം വളർത്തുന്ന തരത്തിൽ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.