അയോധ്യ വിധിയില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി കണ്ണൂരില്‍ സര്‍വ കക്ഷിയോഗം

കണ്ണൂര്‍: അയോദ്ധ്യ കേസ് വിധിയുടെ പശ്ചാലത്തില്‍ സംസ്ഥാനത്ത് അതീവജാഗ്രത തുടരുകയാണ്.തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് കണ്ണൂരില്‍ സര്‍വ കക്ഷിയോഗം. സിപിഎമ്മിന് വേണ്ടി എം വി ജയരാജന്‍ കോണ്‍ഗ്രസിന് വേണ്ടി സതീശന്‍ പാച്ചേനി ബിജെപി പ്രതിനിധിയായി പി സത്യപ്രകാശ് എന്നിവരാണ് സര്‍വ കക്ഷിയോഗത്തില്‍ പങ്കെടുത്തത്.

രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട മുഖ്യമന്ത്രി പിണറായി വിജയനും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും സംസ്ഥാനത്തെ സ്ഥിതിഗതികളും അയോധ്യ വിധി മുന്‍നിര്‍ത്തി സ്വീകരിച്ച സുരക്ഷാനടപടികളും ധരിപ്പിക്കുകയും ജില്ലാ പൊലീസ് മേധാവിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റ സുരക്ഷ ശക്തമാക്കാനും ആവശ്യമെങ്കില്‍ മുന്‍കരുതല്‍ അറസ്റ്റുകള്‍ നടത്താനും അറിയിച്ചു.

വിധി എന്തായാലും സമാധാനം നിലനിര്‍ത്താന്‍ ഉള്ള സന്ദേശം പാര്‍ട്ടികള്‍ താഴെ തട്ടിലേക്ക് കൈമാറുകയും സമാധാനം പാലിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടാണെന്ന് യോഗത്തിന് ശേഷം നേതാക്കള്‍ വ്യക്തമാക്കി.

Comments are closed.