തര്‍ക്ക ഭൂമിയില്‍ ക്ഷേത്രം നിര്‍മ്മാണം, അയോദ്ധ്യയില്‍ അഞ്ചേക്കര്‍ ഭൂമി പള്ളി പണിയാന്‍

ന്യൂ​ഡ​ല്‍​ഹി: ഏ​ഴ്​ പ​തി​റ്റാ​ണ്ട്​ നീ​ണ്ട ബാ​ബ​രി ഭൂ​മി കേ​സി​ലെ അ​ന്തി​മ​വി​ധി പുറത്ത്. തര്‍ക്ക ഭൂമി രാമക്ഷേത്രത്തിന് നല്‍കണമെന്നും പകരംപള്ളി പണിയാന്‍ അഞ്ച് ഏക്കര്‍ ഭൂമി അയോധ്യയില്‍ തന്നെനല്‍കണമെന്ന് ദശകങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവിൽ ചീഫ് ജസ്റ്റിസ് രഞ്​​ജ​ന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് തീര്‍പ്പാക്കിയത്. മൂന്ന് മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ട്രസ്റ്റ് രൂപീകരിച്ചു പദ്ധതി തയാറാക്കണം. ട്രസ്റ്റിലെ അംഗങ്ങളെ സുപ്രീംകോടതി തീരുമാനിക്കുമെന്നും വിധി പ്രസ്താവനായിൽ പറഞ്ഞു.

തര്‍ക്കഭൂമിയുടെ അവകാശം നേടാനായി വിഎച്ച്പി പിന്തുണയുള്ള രാംലല്ലയും, സന്ന്യാസിമാരുടെ സംഘടനയായ നിര്‍മോഹി അഖാഡയും, സുന്നി വഖഫ് ബോര്‍ഡും ,ഷിയാ വഖഫ് ബോര്‍ഡുമെല്ലാം വാദിച്ചെങ്കിലും തര്‍ക്കഭൂമിയുടെ അവകാശം തെളിയിക്കാനുള്ള ഒരു രേഖയും ഒരു കക്ഷിക്കും ഹാജരാക്കാന്‍ സാധിച്ചില്ലെന്നും അയോധ്യയാണ് ഹിന്ദു ദൈവമായ രാമന്റെ ജന്മഭൂമിയെന്ന വിശ്വാസത്തെ അംഗീകരിക്കുന്നുവെന്നും എന്നാല്‍ അതിനെ അടിസ്ഥാനമാക്കി തര്‍ക്കഭൂമി കേസില്‍ വിധി പറയാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

അയോധ്യയില്‍ രാമക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചത് എന്ന വാദവും അയോധ്യയില്‍ നൂറ്റാണ്ടുകള്‍ മുന്‍പേ പള്ളിയുണ്ടായിരുന്നുവെന്ന വാദവും സുപ്രീംകോടതി തള്ളി. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് ഭാഗികമായി അംഗീകരിച്ച കോടതി ബാബ്‌റി മസ്ജിദ് നിലനില്‍ക്കുന്ന ഭൂമിക്ക് താഴെ മറ്റൊരു നിര്‍മ്മിതിയുണ്ടെന്നും എന്നാല്‍ ഇത് ഇസ്ലാമികമായ ഒരു നിര്‍മ്മിതിയല്ലെന്നും മനസിലാക്കി.

അയോധ്യയിലെ തര്‍ക്കഭൂമിയില്‍ ഒരു സംഘടനയ്ക്കും അവകാശമില്ല എന്ന് വിധിച്ച കോടതി എന്നാല്‍ നൂറ്റാണ്ടുകളായി അവിടെ ഹിന്ദുക്കള്‍ ആരാധന നടത്തിയിരുന്നുവെന്ന വസ്തുത അംഗീകരിക്കുകയായിരുന്നു.

ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ന്‍ ഗൊ​ഗാ​യി അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ബെ​ഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ​ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്​​ഡെ, ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, അ​ശോ​ക്​ ഭൂ​ഷ​ണ്‍, അ​ബ്​​ദു​ല്‍ ന​സീ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാണ് സുപ്രധാന വിധിക്ക് പിന്നില്‍.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.