ഗതാഗത നിയമങ്ങള്‍ പൂര്‍ണമായി പാലിക്കുന്നവര്‍ക്ക് വന്‍ സമ്മാനങ്ങള്‍

റിയാദ്: സൗദി അറേബ്യന്‍ ട്രാഫിക് ഡയറക്ടറേറ്റിന്റെ പുതിയ പദ്ധതിയനുസരിച്ച് ഗതാഗത നിയമങ്ങള്‍ പൂര്‍ണമായി പാലിച്ച് നന്നായി വാഹനമോടിക്കുന്നവര്‍ക്ക് റോഡില്‍ വെച്ചുതന്നെ കാറുകളും പണവുമൊക്കെയാണ് സമ്മാനം. നന്നായി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരെ ഉദ്യോഗസ്ഥര്‍ രഹസ്യമായി പിന്തുടരും.

നിയമലംഘകരെ പിടികൂടുന്നതുപോലെ തന്നെയായിരിക്കും നല്ല ഡ്രൈവര്‍മാര്‍ക്ക് സമ്മാനവും നല്‍കുന്നതെന്ന് ട്രാഫിക് വിഭാഗം മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസാമി വ്യക്തമാക്കി. നല്ല ഡ്രൈവര്‍മാര്‍ക്ക് അപ്പോള്‍ തന്നെ 500 റിയാല്‍ സമ്മാനം നല്‍കും. ഇതിനുപുറമെ നറുക്കടുക്കപ്പെടുന്ന 10 പേര്‍ക്ക് കാറുകളും സമ്മാനം ലഭിക്കുന്നതാണ്. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഗതാഗത നിയമ ബോധവത്കരണത്തിന്റെ ഭാഗമായാണ് പദ്ധതി.

Comments are closed.