മാധ്യമപ്രവര്‍ത്തകന്‍ ജോസ് തോമസ് വാഹനാപകടത്തില്‍ അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും നാടകനടനുമായ ജോസ് തോമസ് ഇന്ന് കിളിമാനൂരില്‍ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. അന്‍പതിലേറെ ചലച്ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയും കോട്ടയം കുടുമാളൂര്‍ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. ദയ, ഉണ്ണിക്കുട്ടന് ജോലി കിട്ടി തുടങ്ങിയ നിരവധി സിനിമകളിലും ഒട്ടേറെ ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

Comments are closed.