കൊളസ്‌ട്രോളിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ആവക്കാഡോ

കൊളസ്ട്രോളിനെ പൂർണമായും ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് മികച്ച ഓപ്ഷനാണ് ബട്ടർഫ്രൂട്ട് അഥവാ ആവക്കാഡോ. ഇത് നിങ്ങളിൽ കൊളസ്ട്രോൾ കുറക്കുന്നതിന് മാത്രമല്ല സഹായിക്കുന്നത്. മറ്റ് പല ആരോഗ്യ ഗുണങ്ങളും ഇതിന് പിന്നിലുണ്ട്. പുതിയ പഠനങ്ങളിൽ പറയുന്നത് കൊളസ്ട്രോൾ കുറക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ എന്നാണ്.

ദിവസവും ഒരു വെണ്ണപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതിലുപരി ഇത് കൊളസ്ട്രോളിനെ ഇല്ലാതാക്കി ശരീരത്തിൽ നല്ല കൊളസ്ട്രോൾ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അഞ്ച് ആഴ്ചയെങ്കിലും തുടർച്ചയായി കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിൽ നിന്ന കൊളസ്ട്രോൾ എന്ന വില്ലനെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

കൊളസ്ട്രോൾ പലപ്പോഴും മറ്റ് രോഗങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെണ്ണപ്പഴം ദിവസവും ഓരോന്ന് വീതം കഴിക്കാവുന്നതാണ്.

ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് തുടക്കം കുറിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അസ്വസ്ഥതകളേയും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിച്ചാല്‍ അത് ധമനികളിൽ കട്ട പിടിച്ച് അടിഞ്ഞ് കൂടുന്നു.

ഇത് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇതിനെ പ്രതിരോധിക്കുന്നതിന് ദിവസവും ഒരു ആവക്കാഡോ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ അപകട സാധ്യത വളരെയധികം കുറക്കുന്നതിന് സഹായിക്കുന്നുണ്ട്.

പരീക്ഷണം നടത്തിയ നാൽപ്പത്തി അഞ്ച് പേരിലും വെണ്ണപ്പഴം കഴിക്കുന്നതിലൂടെ ഉണ്ടായ ചീത്ത കൊളസ്ട്രോളിന്റെ അളവ് മുൻപുള്ളതിനേക്കാൾ വളരെയധികം കുറവായിരുന്നു.

അതുകൊണ്ട് തന്നെ ദിവസവും കഴിക്കുന്നതിലൂടെ ആവക്കാഡോയിൽ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പുകളും കരോട്ടിനോയ്ഡുകലും എല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നവയാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധികളെ എല്ലാം ദിവസവും ഒരു ആവക്കാഡോ കഴിക്കുന്നതിലൂടെ ഇല്ലാതാക്കാം.

നാരുകളുടെ കലവറയാണ് വെണ്ണപ്പഴം. ഇതിൽ ഫൈബറിന്‍റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ശരീരഭാരം കുറക്കുന്നതിനും ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ് വെണ്ണപ്പഴം. ഇത് കൂടാതെ പ്രമേഹത്തിന്‍റെ അളവ് കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ച മാർഗ്ഗം തന്നെയാണ് ആവക്കാഡോ.

Comments are closed.