സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും സ്വകാര്യ ബസുകള്‍ക്ക് മിനിമം ചാര്‍ജ് വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി നവംബര്‍ 22 മുതല്‍ അനിശ്ചികാല സമരം.

മിനിമം ചാര്‍ജ് പത്ത് രൂപയാക്കുക, കെഎസ്ആര്‍ടിസിയിലും സ്വകാര്യ ബസ്സുകളിലും കണ്‍സെഷന്‍ ഒരു പോലെയാക്കുക, സര്‍ക്കാര്‍-എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ യാത്ര ഇളവ് അമ്പത് ശതമാനമാക്കുക, സ്വാശ്രയ, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ യാത്ര ഇളവ് പൂര്‍ണ്ണമായും ഒഴിവാക്കുക എന്നിവയാണ് ബസുടമകളുടെ ആവശ്യം.

Comments are closed.