സൗദി അറേബ്യയിലെ ദമ്മാമിൽ കോഴിക്കോട് സ്വദേശി വാഹനാപകടത്തിൽ മരിച്ചു

ദമ്മാം : സൗദി അറേബ്യയിലെ ദമ്മാമില്‍ കോഴിക്കോട് സ്വദേശി ശനിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. മൂന്നു വര്‍ഷമായി ദമാം അഡ്വാന്‍സ് വേള്‍ഡ് എ.സി കമ്പനിയില്‍ സെയില്‍സ് എക്സിക്യുട്ടീവ് ആയി ജോലി ചെയ്തുവരികയായിരുന്ന കോഴിക്കോട്‌മെഡിക്കല്‍ കോളേജ് കണ്ണേവേലിയില്‍ ബ്രിസ്റ്റോ യോഹന്നാന്‍ (29) ആണ് മരിച്ചത്.

ബിസ്റ്റോ ഓടിച്ചിരുന്ന കൊറോള കാര്‍ ദമ്മാം കൊദരിയ്യയില്‍ റോഡരികില്‍ നിറുത്തിയിട്ടിരുന്ന ട്രൈലറിനു പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്ന് ഉടന്‍ മരണപ്പെടുകയായിരുന്നു.

അടുത്താഴ്ച ബ്രിസ്റ്റോ അവധിക്കായി നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു മരണം സംഭവിച്ചത് . മോളി യോഹന്നാനാണ് മാതാവ് , ക്രിസ്റ്റി യോഹന്നാന്‍ ഏക സഹോദരനാണ് . നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്.

Comments are closed.