കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി നഴ്സ് മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ശനിയാഴ്ച രാത്രി നഴ്സ്മാരുമായി ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ വാഹനം മാറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം. കെ.ഒ.സി. ആശുപത്രിയില്‍ കെ.ആര്‍.എച്ച്. കമ്പനിയുടെ കീഴില്‍ ജോലി ചെയ്യുന്ന മേഴ്സി മറിയക്കുട്ടിയാണ് മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ പുറത്തേക്ക് തെറിച്ചുവീണ മേഴ്സി വാഹനത്തിന്റെ പിന്‍ചക്രങ്ങള്‍ കയറയിരുന്നു. മേഴ്സിയുടെ ഭര്‍ത്താവ് ബിജുവും കുവൈറ്റില്‍ തന്നെയാണുള്ളത്. ഇവരുടെ മകള്‍ നാട്ടിലാണുള്ളത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments are closed.