സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് തകര്‍ത്ത് ഷെഫാലി വര്‍മ്മ

സെന്റ് ലൂയിസ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കി ഷെഫാലി വര്‍മ്മ. അര്‍ധ സെഞ്ചുറി തികയ്ക്കുമ്പോള്‍ 15 വയസാണ് ഷെഫാലിക്ക് പ്രായം. 1989ല്‍ പാകിസ്ഥാനെതിരെ ഫൈസലാബാദില്‍ 59 റണ്‍സ് നേടുമ്പോള്‍ 16 വയസും 214 ദിവസവുമായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പ്രായം.

അരങ്ങേറ്റ ടെസ്റ്റ് സീരിസിലെ രണ്ടാം ഇന്നിംഗ്സിലാണ് സച്ചിന്‍ അന്ന് റെക്കോര്‍ഡ് നേടിയത്. സെന്റ് ലൂസിയയിലെ ഡാരന്‍ സമി സ്റ്റേഡിയത്തില്‍ വിന്‍ഡീസ് വനിതകള്‍ക്കെതിരെ ആദ്യ ടി20യിലാണ് ഷെഫാലി റെക്കോര്‍ഡിട്ടത്.

Comments are closed.