കോട്ടയത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ദേവലോകം അരമനയുടെ സമീപത്തെ കുരിശടിക്ക് നേരെ ആക്രമണം

കോട്ടയം: കോട്ടയത്ത് ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ഞായറാഴ്ച അര്‍ധരാത്രി ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആസ്ഥാനമായ ദേവലോകം അരമനയുടെ സമീപത്തെ കുരിശടിക്ക് നേരെ ആക്രമണം. അമയന്നൂര്‍ തുത്തൂട്ടി ഗ്രിഗോറിയസ് ചാപ്പലിന് നേരെയും കല്ലേറുണ്ടാകുകയായിരുന്നു. എന്നാല്‍ സംഭവത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കവുമായി ആക്രമണത്തിനു ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ദേവലോകം അരമനയ്ക്ക് സമീപത്തെ കുരിശടിക്ക് നേരെയുണ്ടായ കല്ലേറില്‍ കുരിശടിയുടെ ചില്ലുകള്‍ തകര്‍ന്നു. അമയന്നൂര്‍ ഗ്രിഗോറിയോസ് ചാപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ പരുമല തിരുമേനിയുടെ ചിത്രത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. കുരിശടിയുടെ ചില്ലുവാതിലുകളും തകര്‍ന്നിരുന്നു.

Comments are closed.