കെ.എസ്.ഇ.ബി ഇ-ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം. തുടര്‍ന്ന് വൈദ്യുതി ബോര്‍ഡിന്റെ നേതൃത്വത്തില്‍ വ്യാപകമായി ഇ-ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുറക്കും.

എഴുപതോളം ഇലക്ട്രിക് ചാര്‍ജിംഗ് സ്‌റ്രേഷനുകള്‍ ആരംഭിക്കാന്‍ കെ.എസ്.ഇ.ബി പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു. ആദ്യ ഘട്ടത്തില്‍ ഏഴിടങ്ങളില്‍ ഇ -ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതാണ്. കെ.എസ്.ഇ.ബി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കേന്ദ്രസഹായത്തോടെയാണ് നിര്‍മ്മിക്കുക.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളാണ് ബോര്‍ഡിന്റെ ഇ- ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആദ്യം വരിക.തുടര്‍ന്ന് 63 എണ്ണം കൂടി സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ വിവിധ ജില്ലകളിലായി തുടങ്ങും. ദേശീയസംസ്ഥാന പാതയോരത്തുള്ള കെ.എസ്.ഇ.ബി.യുടെ സബ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇവ.

ഇതിന് താത്പര്യപത്രം ക്ഷണിച്ചതില്‍ 17 കമ്പനികള്‍ വന്നിട്ടുണ്ട്. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് യൂണിറ്രിന് 5 രൂപ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുമെന്നാണ് അറിവ്. കെ.എസ്.ഇ.ബിക്കു പുറമെ സ്വകാര്യ വ്യക്തികള്‍ക്കും സ്ഥല സൗകര്യമുണ്ടെങ്കില്‍ പെട്രോള്‍ പമ്പുകള്‍ക്കും സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ കഴിയും. ഇങ്ങനെ സ്റ്റേഷന്‍ തുടങ്ങാന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിന്റെ അനുവാദം (എന്‍.ഒ.സി) വേണ്ടി വരും.

Comments are closed.