ഹൈദരാബാദില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്കേറ്റു

ഹൈദരാബാദ്: ഹൈദരാബാദിലെ കചെഗുഡ റെയിവേ സ്റ്റേഷനില്‍ സിഗ്‌നല്‍ സംവിധാനത്തിലെ തകരാറില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദ് മള്‍ട്ട് മോഡല്‍ ട്രാസ്പോര്‍ട്ട് സിസ്റ്റവുമായി ബന്ധപ്പെട്ട ട്രെയിനും സെക്കന്ദരാബാദ് സിറ്റി ജംഗ്ഷനും ആന്ധ്രാപ്രദേശിലെ കുര്‍നൂലിനും ഇടയില്‍ സര്‍വീസ് നടത്തുന്ന ഹൂന്ദ്രി എക്സ്പ്രസുമാണ് അപകടത്തിലായത്.

തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം താറുമാറായി. ഇതോടെ ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. ഒരു ട്രെയിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

Comments are closed.