കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് കാര്‍ യാത്രികരായ യുവ ഉദ്യോഗസ്ഥ ദമ്പതികള്‍ മരിച്ചു.

കൊല്ലം: കൊല്ലം കടമ്പാട്ടുകോണത്ത് തിങ്കളാഴ്ച രാവിലെ 11 മണിയോടെ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് കാര്‍ യാത്രികരായ യുവ ഉദ്യോഗസ്ഥ ദമ്പതികള്‍ മരിച്ചു.

തിരുവനന്തപുരം ജില്ല കാഞ്ഞിരംകുളം പി.ഡബ്ല്യൂ.ഡി റോഡ് സെക്ഷന്‍ ഓഫീസ് ഓവര്‍സിയര്‍ നെയ്യാറ്റിന്‍കര ഊരൂറ്റുകാല തിരുവോണത്തില്‍ രാഹുല്‍ എസ്.നായര്‍ (30), ഭാര്യ തദ്ദേശ ഭരണ വകുപ്പ് എന്‍ജിനീയറിംഗ് വിഭാഗം ഓവര്‍സിയര്‍ സൗമ്യ (25) എന്നിവരാണ് മരിച്ചത്. ദമ്പതികള്‍ക്ക് എട്ടു മാസം പ്രായമുള്ള കുട്ടിയുണ്ട്. അഞ്ചല്‍ സ്വദേശിനിയാണ് സൗമ്യ.

Comments are closed.