സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഗവര്‍ണറുടെ ക്ഷണം ബി.ജെ.പി നിരസിച്ചതോടെ ശിവസേനയ്ക്ക് ക്ഷണം

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഗവര്‍ണറുടെ ക്ഷണം ബി.ജെ.പി നിരസിക്കുകയും ഇന്നലെ വൈകിട്ട് ശിവസേനയെ ഗവര്‍ണര്‍ ക്ഷണിക്കുകയും 288 അംഗ നിയമസഭയില്‍ 56 അംഗങ്ങള്‍ മാത്രമുള്ള ശിവസേന, എന്‍.സി.പിയെ ഒപ്പം കൂട്ടി കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം.

സേനാ മേധാവി ഉദ്ധവ് താക്കറെ ഇന്നലെ രാത്രി എന്‍.സി.പി നേതാവ് ശരദ് പവാറുമായി ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ശിവസേന ദേശീയ ജനാധിപത്യ സഖ്യം വിടണമെന്നത് ഉള്‍പ്പെടെ എന്‍.സി.പി കടുത്ത ഉപാധികള്‍ മുന്നോട്ടു വച്ചതായാണ് വിവരം. അതേസമയം, ശിവസേന കേന്ദ്രമന്ത്രിസഭ വിടാന്‍ തീരുമാനിച്ചതായും, സേനാ മന്ത്രിയായ അരവിന്ദ് സാവന്ത് രാജി സന്നദ്ധത അറിയിച്ചു.

മഹാരാഷ്ട്രയിലെ ജനങ്ങള്‍ ബി.ജെ.പി- ശിവസേന സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം നല്‍കിയതാണെന്നും സര്‍ക്കാര്‍ രൂപീകരിക്കാതെ ശിവസേന ജനവിധിയെ അവഹേളിക്കുകയാണെന്നും കവലഭൂരിപക്ഷത്തിന് 145 പേരുടെ അംഗബലം വേണമെന്നിരിക്കെ, ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമില്ല. എന്‍.സി.പി, കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന ആഗ്രഹിക്കുകയാണെങ്കില്‍ ആശംസകള്‍ നേരുന്നതായും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു.

മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഇന്നലെ പാര്‍ട്ടി എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ രാഷ്ട്രപതി ഭരണം ആഗ്രഹിക്കുന്നില്ലെന്നും സ്ഥിരതയുള്ള സര്‍ക്കാര്‍ വരണമെന്നും കോണ്‍ഗ്രസ് നേതാവ് അശോക് ചവാന്‍ പ്രതികരിച്ചു.എന്നാല്‍, ശിവസേനയുമായി സഖ്യമുണ്ടാക്കിയാല്‍ ദുരന്തമായിരിക്കും ഫലമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം അറയിച്ചു.

എന്നാല്‍ ബി.ജെ.പിയുടെ കുതിരക്കച്ചവടം തടയാന്‍ ബാന്ദ്രയിലെ ഹോട്ടലിലേക്ക് ശിവസേന മാറ്റിയിരുന്ന ഭൂരിഭാഗം എം.എല്‍.എമാരെയും അവിടെ നിന്ന് മലാഡിലെ റിസോര്‍ട്ടിലേക്കു മാറ്റി. ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്നലെ റിസോര്‍ട്ടിലെത്തി എം.എല്‍.എമാരെ കണ്ടു.കോണ്‍ഗ്രസ്, തങ്ങളുടെ 44 എം.എല്‍.എമാരെയും ജയ്പൂരിലെ ആഡംബര റിസോര്‍ട്ടിലേക്ക് മാറ്റി.

Comments are closed.