മാന്‍പവര്‍ മന്ത്രാലയം താല്‍കാലിക വിസ നിയന്ത്രണം പ്രഖ്യാപിച്ചു

മസ്‌കത്ത്: ഒമാനില്‍ തിങ്കളാഴ്ച വിവിധ മേഖലകളില്‍ മാന്‍പവര്‍ മന്ത്രാലയം താല്‍കാലിക വിസ നിയന്ത്രണം പ്രഖ്യാപിച്ചു. നിര്‍മാണ, ശുചീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഒമാന്‍ സ്വദേശികളല്ലാത്തവരെ നിയമിക്കാനുള്ള അനുവാദം ആറ് മാസത്തേക്ക് തടയുന്നതായി അറിയിപ്പിലുണ്ട്.

നൂറോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍വഹണത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ചെറുകിട ഇടത്തര വ്യവസായ അതോരിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സമയ ജീവനക്കാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, ഫ്രീ സോണുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് വിലക്കില്ല.

Comments are closed.