പോലീസ് എയ്ഡ് പോസ്റ്റ്‌: ഉദ്ഘാടനം ജില്ലാ കളക്ടറും പോലീസ് ചീഫും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

കൊല്ലം:കളക്ടറേറ്റ് പരിസരത്ത് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം ആരംഭിച്ചു.ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും കളക്ടറേറ്റിൽ നിവേദനങ്ങൾ നൽകാനെത്തുന്ന പൊതുജനങ്ങൾക്ക് സഹായം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് എയ്ഡ് പോസ്റ്റിന്റെ പ്രവർത്തനം ആരംഭിച്ചത്.

ജില്ലാ റവന്യൂ വകുപ്പിന്റെ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പൊലീസ് എയ്ഡ് പോസ്റ്റ്‌ നിർമിച്ചത്. വെസ്റ്റ് സി ഐ യുടെ അധികാര പരിധിയിൽ ആണ് എയ്ഡ് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.വനിതാ പൊലീസ് ഉൾപ്പെടെ 4 പോലീസ് ഉദ്യോഗസ്ഥരെ ഇവിടെ നിയമിക്കും എന്ന് പോലീസ് ചീഫ് പറഞ്ഞു. തിങ്കളാഴ്ച കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറും,ജില്ലാ പോലീസ് ചീഫ് പി.കെ മധവും ചേർന്ന് ഉദ്ഘാടനം ചെയ്തു.
വെസ്റ്റ് സി ഐ.ജി.രമേഷ്, എസ്.ഐ.മാരായ ഷൈൻ,ജി.സുദർശന ബാബു തുടങ്ങിയവർ പങ്കെടുത്തു.
ഷിബു കൂട്ടുംവാതുക്കൽ

Comments are closed.