സ്വകാര്യ നിക്ഷേപകര്‍ക്ക് സൗദി അരാംകോ 0.5 ശതമാനം ഓഹരികള്‍ വില്‍ക്കുന്നു

റിയാദ്: സൗദി അരാംകോ സ്വകാര്യ നിക്ഷേപകര്‍ക്ക് സൗദി അരാംകോ വില്‍ക്കുന്നത് കമ്പനിയുടെ 0.5 ശതമാനം ഓഹരികളാണ്. ലോകത്തെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സൗദി അറേബ്യയുടെ അരാംകോ. ലോകത്തെ എണ്ണയുടെ 10 ശതമാനം സംഭാവന ചെയ്യുന്നത് സൗദി അരാംകോയാണ്.

പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ശേഷം ഒരു വര്‍ഷത്തെ ലോക്കപ്പ് കാലാവധി കഴിഞ്ഞ് മാത്രമേ തുടര്‍ ഓഹരി വില്‍പ്പന നടത്തുകയൊള്ളുവെന്നും സൗദി അരാംകോ ഓഹരിവിപണിയില്‍ സമര്‍പ്പിച്ച ഔദ്യോഗിക പ്രോസ്‌പെക്ടസില്‍ പറയുന്നു. സ്ഥിര നിക്ഷേപകര്‍ക്ക് നവംബര്‍ 17 മുതല്‍ ഡിസംബര്‍ അഞ്ച് വരെ ഓഹരി വാങ്ങാന്‍ അവസരമുണ്ടാകും. അതേസമയം റീട്ടെയ്ല്‍ നിക്ഷേപകര്‍ക്ക് നവംബര്‍ 17 മുതല്‍ 28 വരെയുള്ള സമയത്ത് ഓഹരി വാങ്ങാം. സൗദി അരാംകോയ്ക്ക് ആകെ 1.5 ട്രില്യന്‍ മൂല്യമാണ് കണക്കാക്കുക.

Comments are closed.