വടക്കന്‍ കശ്മീരിലെ ബന്ദിപോറയില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: കശ്മീരിലെ ബന്ദിപോറയില്‍ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. തുടര്‍ന്ന് ഒരു ജവാന്‍ വീരമൃത്യൂ വരിച്ചു. ഭീകരസാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന മേഖലയില്‍ പരിശോധന നടത്തിയത്. ഭീകരര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന സേനയും തിരിച്ചടിക്കുകയായിരുന്നു.

ഭീകരരില്‍ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തു. ഏതു സംഘടനയില്‍ പെട്ടവരാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് വ്യക്തമല്ല.ബന്ദിപോറയില്‍ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിനും ഒരു ഭീകരനെ വധിച്ചിരുന്നു. ശ്രീനഗറില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ ലോദാരയിലുണ്ടായ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

Comments are closed.