റോഡുകള്‍ ഗതാഗത യോഗ്യമാക്കാത്തതില്‍ കോര്‍പറേഷനെതിരെ പ്രതികരിച്ച് ഹൈക്കോടതി

കൊച്ചി : റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേ കൊച്ചി നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഗതാഗത യോഗ്യമാക്കത്തതില്‍ കോര്‍പറേഷനെതിരെ പ്രതികരിച്ച് ഹൈക്കോടതി. കൊച്ചിയിലെ റോഡുകള്‍ നന്നാക്കാന്‍ അമേരിക്കയില്‍ നിന്നും ആളു വരണോ എന്ന് കോടതി പരിഹസിച്ചു.

റോഡുകള്‍ സഞ്ചാരയോഗ്യമാക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു. എന്നാല്‍, ഹര്‍ജി പരിഗണിച്ചപ്പോള്‍ കോര്‍പറേഷനു വേണ്ടി ഹാജരാകേണ്ടിയിരുന്ന അഭിഭാഷകന്‍ കോടിതിയില്‍ ഹാജരായിരുന്നില്ല. ഈ മാസം 15 ന് അകം റോഡുകള്‍ നന്നാക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുമെന്നും വ്യക്തമാക്കി.

Comments are closed.