മഹാരാഷ്ട്രയില്‍ ഗവര്‍ണറുടെ ശിപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി

ന്യുഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ എന്‍.സി.പിക്ക് നല്‍കിയ സമയപരിധി അവസാനിക്കുന്നതിനു മുന്‍പ് ഭരണഘടനയനുസരിച്ച് സര്‍ക്കാര്‍ രൂപീകരണം ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധ്യമല്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഇന്നു ഉച്ചയ്ക്ക്  2.15ന് ബ്രസീലിലേക്ക് പോകേണ്ടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി യാത്ര മാറ്റിവച്ച് കേന്ദ്രമന്ത്രിയുടെ അടിയന്തര യോഗത്തില്‍ രാഷ്ട്രപതി ഭരണത്തിന് ധാരണയിലെത്തി.

ബി.ജെ.പിയുടേത് നിയമവ്യവസ്ഥയെ പരിഹസിക്കുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു. ബി.ജെ.പി ഭരണഘടനയെ കശാപ്പ് ചെയ്യുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി കുറ്റപ്പെടുത്തി. എന്‍.സി.പി നേതാവ് ശരത് പവാര്‍ ചില ബി.ജെ.പി നേതാക്കളെ പിന്തുണ തേടി വിളിച്ചതായി കേന്ദ്ര നേതൃത്വത്തിന് വിവരം ലഭിച്ചതോടെയാണ് രാഷ്ട്രപതി ഭരണത്തിന് അടിയന്തരമായി തീരുമാനമെടുത്തതെന്നാണ് വിവരം.

Comments are closed.