സര്‍ക്കാര്‍ രൂപീകരണത്തിന് കൂടുതല്‍ സമയം അനുവദിക്കാത്തതിനാല്‍ ശിവസേന ഹര്‍ജി നല്‍കി

ന്യുഡല്‍ഹി: സര്‍ക്കാര്‍ രൂപീകരണത്തിന് ബി.ജെ.പിക്ക് 72 മണിക്കൂര്‍ അനുവദിച്ച ഗവര്‍ണര്‍ തങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്കെതിരെ ശിവസേന സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ശിവസേനയുടെ ഹര്‍ജി. അഡ്വ. സനില്‍ ഫെര്‍ണാണ്ടസ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.

ബി.ജെ.പിക്ക് 72 മണിക്കൂര്‍ നല്‍കിയപ്പോള്‍ തങ്ങള്‍ക്ക് 24 മണിക്കൂര്‍ മാത്രമാണ് ലഭിച്ചത്. ബി.ജെ.പിയോട് ഗവര്‍ണര്‍ പക്ഷപാതം കാണിക്കുന്നുവെന്നും ശിവസേന പറഞ്ഞു. രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്തതിനാല്‍ അതിനെതിരെ ഹര്‍ജി നല്‍കുമെന്നും അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോടതി രജിസ്ട്രിക്ക് അപേക്ഷ നല്‍കുമെന്നും ശിവസേന വ്യക്തമാക്കി. ശിവസേനയ്ക്ക് ഗവര്‍ണര്‍ നല്‍കിയിരുന്ന സമയപിരിധി ഇന്നലെ 7.30ന് അവസാനിച്ചിരുന്നു.

Comments are closed.