ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ഇന്ന് മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് സമരം ചെയ്യും

ദില്ലി: ഫീസ് വര്‍ധനവ്, ഹോസ്റ്റല്‍ നിയന്ത്രണം അടക്കമുള്ള കാര്യങ്ങളില്‍ യൂണിയനുമായി ആലോചിക്കാതെ പുതിയ തീരുമാനങ്ങള്‍ നടപ്പാക്കുനെതിരെ ജെഎന്‍യു വിദ്യാര്‍ത്ഥി സമരം പതിനേഴാം ദിവസത്തിലേക്കെത്തി. ഹോസ്റ്റല്‍ ഫീസ് കുത്തനെ കൂട്ടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇന്നലെ സംഘര്‍ഷഭരിതമാവുകയായിരുന്നു.

ജെഎന്‍യു ക്യാമ്പസിനോട് ചേര്‍ന്ന ഓഡിറ്റോറിയത്തില്‍ ബിരുദദാനച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രിയെയും വൈസ് ചാന്‍സിലറെയും മണിക്കൂറുകളോളം തടഞ്ഞുവെയ്ക്കുകയും ചെയ്തു. എന്നാല്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചും വലിച്ചിഴച്ചും നീക്കിയാണ് മന്ത്രിയെ പുറത്തേക്ക് കൊണ്ടുപോയത്.

നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റിരുന്നു. ഇന്ന് മുതല്‍ ക്യാമ്പസിലെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച് കൊണ്ട് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യും. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂര്‍ നീണ്ട ഉപരോധസമരത്തില്‍ കേന്ദ്ര മന്ത്രി രമേഷ് പൊഖറിയാല്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യാമ്പസിനകത്ത് കുടുങ്ങിയിരുന്നു.

Comments are closed.