ആക്രമണകാരിയുടെ പേര് പുതിയ പള്ളിക്ക് ഇടുന്നത് അനുവദനീയമല്ലെന്ന് വി.എച്ച്.പി

ന്യൂഡല്‍ഹി : അയോധ്യയില്‍ പള്ളിക്ക് അനുവദിക്കുന്ന അഞ്ചേക്കര്‍ ഭൂമിയില്‍ പണിയുന്ന പള്ളിയ്ക്ക് ബാബറിന്റെ പേരിടാന്‍ അനുവദിക്കരുതെന്നും പള്ളിയ്ക്ക് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരിടണമെന്നും ബിജെപി പ്രസിഡന്റും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായോട് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി നിരവധി സംഭാവനകള്‍ നല്‍കിയ ഒരുപാട് മുസ്ലീംകളുണ്ട്. വീര്‍ അബ്ദുള്‍ ഹമീദ്, അഫ്ഫാഖുള്ള ഖാന്‍, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം എന്നിവരൊക്കെ അതിന് ഉദാഹരണങ്ങളാണ്. വിദേശിയായ ബാബര്‍ ഇന്ത്യയില്‍ ആക്രമണം നടത്തിയാണ് സാമ്രാജ്യം സ്ഥാപിച്ചത്. ഇത്തരത്തില്‍ ഒരു ആക്രമണകാരിയുടെ പേര് പുതിയ പള്ളിക്ക് ഇടുന്നത് അനുവദനീയമല്ലെന്നും വി.എച്ച്.പി പറഞ്ഞു.

എന്നാല്‍ പള്ളിയുടെ പേര് ഇപ്പോള്‍ ചര്‍ച്ചാവിഷയമല്ലെന്നാണ് കേസിലെ പരാതിക്കാരില്‍ ഒരാളായ ഇഖ്ബാല്‍ അന്‍സാരി അഭിപ്രായപ്പെട്ടത്. ഏതെങ്കിലും ഭരണാധികാരിയെയോ അദ്ദേഹത്തിന്റെ ജനകീയതയെയോ ആശ്രയിച്ചല്ല മസ്ജിദ് നിലകൊള്ളുന്നത്. സ്ഥലം സീകരിക്കണമോ വേണ്ടയോ എന്നതാണ് സമവായം ഉണ്ടാക്കേണ്ട ആദ്യവിഷയമെന്നും ഇഖ്ബാല്‍ അന്‍സാരി വ്യക്തമാക്കി.

Comments are closed.