മിനയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് തീ പിടിച്ച് രണ്ട് കുരുന്നുകള്‍ മരിച്ചു

അബുദാബി : മിനയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് തീ പിടിച്ച് ഇമറാത്തികളായ ഒന്നരയും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങള്‍ വെന്തുമരിച്ചു. കുട്ടികളെ വാഹനത്തിലിരുത്തി രക്ഷിതാക്കള്‍ പുറത്തുപോയപ്പോഴായിരുന്നു അപകടം.

അപകടത്തെ കുറിച്ച് വിവരം ലഭിച്ചയുടന്‍ പോലീസും സുരക്ഷാ സേനയും സംഭവ സ്ഥലത്ത് എത്തിയെങ്കിലും കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും കുരുന്നുകളെ വാഹനത്തില്‍ തനിച്ചാക്കി പുറത്തു പോകരുതെന്നും അബുദാബി പോലീസ് ക്രിമിനല്‍ സെക്യുരിറ്റി വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സുഹൈല്‍ അല്‍ റാഷിദി അറിയിച്ചു.

Comments are closed.