അവധി ചോദിച്ചെത്തിയ അധ്യാപകിയോട് അസഭ്യം പറഞ്ഞ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

ഒറ്റപ്പാലം : ചിണങ്ങാട് പിലാത്തറ എസ് ബി വി എം സ്‌കൂളില്‍ ഉച്ചയ്ക്ക് ശേഷം അവധി ചോദിച്ചെത്തിയ അധ്യാപകിയോട് കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞുവെന്ന പരാതിയില്‍ പ്രധാനാധ്യാപകന്‍ അറസ്റ്റിലായി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ലീവ് അനുവദിക്കണം എന്ന ആവശ്യവുമായി രാവിലെ 9.30 ന് എത്തിയപ്പോള്‍ അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ച് അധ്യാപികയെ അധിക്ഷേപിച്ചു എന്നാണ് പരാതി. പ്രധാന അധ്യാപകന്‍ തന്നെ അസഭ്യം പറയുന്നത് മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത അധ്യാപിക ഈ വേയിസ് ക്ലിപ്പ് സഹിതമാണ് പോലീസിന് പരാതി നല്‍കി. പ്രധാന അധ്യാപകനായ ഉദുമാന്‍ കുട്ടിയാണ് അറസ്്റ്റിലായത്.

Comments are closed.