ജെ.എന്‍.യു വില്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന് ഒടുവില്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധിപ്പിച്ച ജെഎന്‍യു എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ തീരുമാനം പിന്‍വലിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മറ്റ് പദ്ധതികള്‍ നടപ്പാക്കുമെന്നും ക്ലാസിലേക്ക് മടങ്ങാന്‍ സമയമായെന്നും വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം ട്വിറ്ററിലൂടെ അറിയിച്ചു.

ഹോസ്റ്റല്‍ ഫീസ് വര്‍ധവ് വരുന്നതിനെതിരെ ബുധനാഴ്ച മുതല്‍ വിദ്യാര്‍ത്ഥികള്‍ സമരം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധനത്തെ തുടര്‍ന്ന് എക്സിക്യൂട്ടിവ് കൗണ്‍സില്‍ യോഗം ക്യാമ്പസിന് പുറത്തായിരുന്നു നടന്നത്. കൂടാതെ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് എബിവിപിയും വന്നിരുന്നു.

Comments are closed.