ഊ​രാ​ളു​ങ്ക​ല്‍ സൊസൈറ്റിക്ക് സം​സ്ഥാ​ന പൊ​ലീ​സി‍ന്റെ ഡാ​റ്റാ​ബേ​സ്: നിയമസഭ പ്രക്ഷുബദ്ധം

തിരുവനന്തപുരം: പാ​സ്​​പോ​ര്‍​ട്ട്​ ​അ​പേ​ക്ഷ പ​രി​ശോ​ധ​ന​യു​ടെ പേ​രി​ല്‍ സം​സ്ഥാ​ന പൊ​ലീ​സി‍ന്റെ ഡാ​റ്റാ​ബേ​സ് കോ​ഴി​ക്കോ​ട്ടെ ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​ക്കാ​യി ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ തു​റ​ന്നു ന​ല്‍​കി​യ ന​ട​പ​ടി നിയമസഭയിൽ പ്രക്ഷുബദ്ധാവസ്ഥ സൃഷ്ടിച്ചു. ഒ​ക്ടോ​ബ‍ര്‍ 29ന്​ ​ഡി.​ജി.​പി ലോ​ക്നാ​ഥ് ബെ​ഹ്റ പു​റ​ത്തി​റക്കിയ ഉ​ത്ത​ര​വാ​ണ്​ വി​വാ​ദ​ത്തി​ലാ​യ​ത്.

പാസ്പോര്‍ട്ട് പരിശോധനയ്ക്കുള്ള സോഫ്റ്റ്‌വെയര്‍ പദ്ധതിക്കായി കേന്ദ്രഫണ്ടില്‍ നിന്ന് 35 ലക്ഷം അനുവദിക്കാന്‍ ഉത്തരവിട്ടിരുന്നു. അതീവ പ്രധാന്യമുളള ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കംഗ് നെറ്റ്‍വര്‍ക് സിസ്റ്റത്തിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്വതന്ത്രാനുമതിയാണ് നല്‍കിയത് കേരള പൊലീസിന്റെ പാസ്പോര്‍ട്ട് പരിശോധന അടക്കമുള്ള സുപ്രധാന ജോലികള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയുടെ ആപ് വഴി ആക്കാനാണ് നീക്കം.

എന്നാല്‍, ടെന്‍ഡര്‍ പോലും വിളിക്കാതെ iso 2001 അംഗീകാരം ലഭിച്ചിട്ടില്ലാത്ത ഊരാളുങ്കലിനു കോടികളുടെ ഇടപാടു കൈമാറിയത് . സി.​പി.​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​താ​ണ്​ സൊ​സൈ​റ്റി.ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ കുറ്റവാളികള്‍ വരെയുളളവരുടെ മുഴുവന്‍ വിശദാംശങ്ങളും ഇതിലൂടെ ഊരാളുങ്കല്‍ സൊസൈറ്റിയുടെ സോഫ്റ്റ് വെയര്‍ നിര്‍മാണ യൂണിറ്റിന് ലഭിക്കും.

അതീവ ര​ഹ​സ്യ​ഫ​യ​ലു​ക​ളു​ള്‍​പ്പെ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന ഡാ​റ്റാ​ബേ​സി​ല്‍ സമ്പൂര്‍‍ണ സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ച്ച​ത് അംഗീകരിക്കാൻ സാധിക്കില്ല എന്നു നിയമസഭാ ചോദ്യോത്തര വേളയിൽ ശബരിനാഥ്‌ പറഞ്ഞു. ഊരാളുങ്കലിന് ഡാറ്റാ ബേസിലെ മുഴുവുന്‍ വിവരങ്ങളും കിട്ടില്ലെന്നും പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നുമാണ് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.