ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിക്കുനേരെ കരിങ്കൊടി

തേഞ്ഞിപ്പാലം: ഹോസ്റ്റല്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ ജെഎന്‍യു സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേന്ദ്ര മാനവ വിഭവ ശേഷി സഹമന്ത്രി സഞ്ജയ് ധോത്രെയ്ക്ക് നേരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ കരിങ്കൊടി ഉയര്‍ത്തി. കാലിക്കറ്റ് സര്‍വകലാശാലയിലെ ക്യാമ്പസിലെ ഇഎംഎസ് ഹാളിലായിരുന്നു പ്രതിഷേധം.

മന്ത്രി സംസ്‌കാരിക്കാനെണീറ്റപ്പോള്‍ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി കാണിക്കുകയായിരുന്നു. യൂണിവേഴ്സിറ്റിയില്‍ പുതിയതായി നിര്‍മ്മിച്ച ടീച്ചേഴ്സ് ട്രെയിനിങ് സെന്റര്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു കേന്ദ്രമന്ത്രി. സംഭവത്തില്‍ 15 ഓളം എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജെഎന്‍യു അധികൃതര്‍ തന്നെ പ്രശ്നം പരിഹരിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ പരിധി ലംഘിക്കരുതെന്നും ധോത്രെ പറഞ്ഞു.

Comments are closed.