കോടതിയില്‍ നിന്ന് പോലീസിനെ വെട്ടിച്ചു കടന്ന റിമാന്‍ഡ് പ്രതി മോഷ്ടിച്ച ബൈക്കുമായി പിടിയില്‍

പൊന്‍കുന്നം: കോടതിയില്‍ നിന്ന് പോലീസിനെ വെട്ടിച്ചു കടന്ന റിമാന്‍ഡ് പ്രതി ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ മണര്‍കാട്ടുനിന്നു രക്ഷപ്പെടാനായി മോഷ്ടിച്ച ബൈക്കുമായി പോലീസിന്റെ പിടിയിലായി. പൊന്‍കുന്നം മുസ്ലിം പള്ളി മൈതാനത്തുനിന്നു ബൈക്ക് മോഷ്ടിച്ച കേസിലായിരുന്നു കോടതിയിലെത്തിച്ചത്. വടവാതൂര്‍ സ്വദേശി ഉണ്ണിക്കൃഷ്ണനാ(ഉണ്ണി-20)ണ് പിടിയിലായത്.

ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ഉണ്ണിയെ ചൊവ്വാഴ്ച പൊന്‍കുന്നം പോലീസ് കസ്റ്റഡിയില്‍ വാങ്ങി കോടതിയില്‍ ഹാജരാക്കുകയും എന്നാല്‍ കനത്ത മഴയില്‍ കോടതിയില്‍നിന്നു പുറത്തിറങ്ങിയ പ്രതി കോടതിയുടെ പിന്‍ഭാഗം വഴിയാണ് കടന്നുകളഞ്ഞത്. കോടതിയില്‍നിന്നു രക്ഷപ്പെട്ട പ്രതി ചിറക്കടവ് മണ്ഡപത്തില്‍ പ്രസാദിന്റെ ബൈക്ക് മോഷ്ടിച്ചെടുത്താണ് കടന്നുകളഞ്ഞത്.

സ്പ്ലെന്‍ഡര്‍ ബൈക്കുകള്‍ മോഷ്ടിക്കുന്ന ഉണ്ണി രക്ഷപ്പെടാന്‍ മോഷ്ടിച്ചതും സ്പ്ലെന്‍ഡര്‍ ബൈക്കായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്നു തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Comments are closed.