ഒന്നാം വിവാഹ വാര്‍ഷികം തീര്‍ഥാടനമാക്കി ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും

മുംബൈ: ആഘോഷങ്ങളൊന്നുമില്ലാതെ ഒന്നാം വിവാഹവാര്‍ഷികം തീര്‍ഥാടനമാക്കി മാറ്റാനായി ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. ആന്ധ്രാ പ്രദേശിലെ തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അനുഗ്രഹം തേടിയിരിക്കുകയാണ് ദീപ് വീര്‍.

”ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഞങ്ങള്‍ വെങ്കിടേശ്വരന്റെ അനുഗ്രഹം തേടിയെത്തി. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും നന്ദി” എന്ന് വിവാഹ വാര്‍ഷികത്തില്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ ദൃശ്യങ്ങള്‍ ദീപിക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

Comments are closed.