ശിവസേനയെ ഭയപ്പെടുത്താനോ വിരട്ടാനോ ബി.ജെ.പി നോക്കണ്ട ശിവസേന നേതാവ് സഞ്ജയ് റൗട്ട്

മുംബൈ: ശിവസേനയുമായി തെരഞ്ഞെടുപ്പിനു മുന്‍പ് അധികാരം പങ്കിടുന്നതുമായി ബന്ധപ്പെട്ട ധാരണകള്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയോട് പ്രതികരിച്ച ശിവസേന നേതാവ് സഞ്ജയ് റൗട്ട് ശിവസേനയെ ഭയപ്പെടുത്താനോ വിരട്ടാനോ ബി.ജെ.പി നോക്കണ്ട. ശിവസേന തങ്ങളുടെ രാഷ്ട്രീയ നിലപാടില്‍ തന്നെ മുന്നോട്ടുപോകുമെന്നും പോരാടാനും മരിക്കാനും തയ്യാറാണ് ശിവസേന.

എന്നാല്‍ ഭീഷണികളോടോ ബലപ്രയോഗത്തോടോ വിട്ടുവീഴ്ച ചെയ്യാന്‍ തങ്ങള്‍ തയ്യാറല്ലെന്നും പറഞ്ഞു. മഹാരാഷ്ട്രയിലെ അടുത്ത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവീസ് ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞതായി താന്‍ കേട്ടു. എന്നാല്‍ മുഖ്യമന്ത്രിയായി ശിവസേനയില്‍ നിന്നുള്ളയാള്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് തങ്ങളും ആവര്‍ത്തിച്ചുപറയുന്നതെന്നും സഞ്ജയ് റൗട്ട് പ്രതികരിച്ചു.

Comments are closed.