ഇന്ത്യയുടെ ചന്ദ്രയാന്‍ -3 ദൗത്യം വിക്ഷേപിക്കാന്‍ ഐ.എസ്.ആര്‍.ഒ തയ്യാറെടുക്കുന്നു

ച​ന്ദ്ര​നി​ൽ​ ​സോ​ഫ്‌​റ്റ് ​ലാ​ൻ​ഡിം​ഗ് ​ന​ട​ത്താ​നു​ള്ള​ ​ഇ​ന്ത്യ​യു​ടെ​ ​ച​ന്ദ്ര​യാ​ൻ​ ​-3​ ​ദൗ​ത്യം​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ന​വം​ബ​റി​ൽ​ ​വി​ക്ഷേ​പി​ക്കാ​ൻ​ ​ഐ.​എ​സ്.​ആ​ർ.​ഒ​ ​ത​യ്യാ​റെ​ടു​ക്കു​ന്നു.​

പു​തി​യ​ ​ദൗ​ത്യ​ത്തി​ന്റെ​ ​വി​ശ​ദ​ ​റി​പ്പോ​ർ​ട്ട് ​ത​യ്യാ​റാ​ക്കാ​ൻ​ ​തി​രു​വ​ന​ന്ത​പു​രം​ ​വി.​എ​സ്.​എ​സ്.​സി​ ​ഡ​യ​റ​ക്‌​ട​ർ​ ​എ​സ്.​ ​സോ​മ​നാ​ഥി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഉ​ന്ന​ത​ത​ല​ ​സ​മി​തി. ച​ന്ദ്ര​യാ​ൻ​ ​ര​ണ്ട് ​ദൗ​ത്യ​ത്തി​ലെ​ ​പി​ഴ​വു​ക​ൾ​ ​പ​രി​ഹ​രി​ച്ചാ​യി​രി​ക്കും​ ​പു​തി​യ​ ​ദൗ​ത്യം.​ ​പ​രാ​ജ​യ​പ്പെ​ട്ട​ ​ദൗ​ത്യ​ത്തി​ലെ​ ​ലാ​ൻ​ഡ​റും​ ​റോ​വ​റും​ ​ലാ​ൻ​ഡിം​ഗ് ​ഓ​പ്പ​റേ​ഷ​നും​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​ ​സാ​ങ്കേ​തി​ക​ ​വി​ദ്യ​ക​ളും​ ​പ​രി​ഷ്‌​ക​രി​ക്കും.

​ര​ണ്ടു​ ​മാ​സം​ ​മു​മ്പ് ​വി​ക്ഷേ​പി​ച്ച​ ​ച​ന്ദ്ര​യാ​ൻ​ ​-​ 2​ ​ദൗ​ത്യം,​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​ലാ​ൻ​ഡ​ർ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​ച​ന്ദ്ര​നി​ൽ​ ​ഇ​ടി​ച്ചി​റ​ങ്ങി​യ​തി​നെ​ ​തു​ട​ർ​ന്ന് ​പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. 

മു​ൻ​ ​ദൗ​ത്യ​ത്തി​ലെ​ ​പി​ഴ​വു​ക​ൾ​ ​വ​ലി​യ​മ​ല​ ​എ​ൽ.​പി.​എ​സ് ​കേ​ന്ദ്ര​ത്തി​ന്റെ​ ​ഡ​യ​റ​ക്ട​ർ​ ​വി.​ ​നാ​രാ​യ​ണ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​ ​കൃ​ത്യ​മാ​യി​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​ലാ​ൻ​ഡ​റു​മാ​യു​ള്ള​ ​ആ​ശ​യ​വി​നി​മ​യം​ ​ന​ഷ്‌​ട​മാ​യ​ത് ​എ​ങ്ങ​നെ​യെ​ന്ന് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.​ ​റി​പ്പോ​ർ​ട്ട് ​സ്പേ​സ് ​ക​മ്മി​ഷ​ന് ​സ​മ​ർ​പ്പി​ച്ചു.

അ​ടു​ത്ത​ ​വ​ർ​ഷം​ ​ന​വം​ബ​റി​ൽ​ ​ഉ​ചി​ത​മാ​യ​ ​ലോ​ഞ്ച് ​വി​ൻ​ഡോ​ ​ഉ​ള്ള​തി​നാ​ലാ​ണ് ​അ​പ്പോ​ൾ​ ​വി​ക്ഷേ​പി​ക്കാ​ൻ​ ​ആ​ലോ​ചി​ക്കു​ന്ന​ത്.​ ​

Comments are closed.