മറാത്തി ഗായിക മുംബൈ താനെയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

മുംബൈ: മറാത്തി ഗായിക ഗീതാ മാലി മുംബൈ താനെയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അമേരിക്കയില്‍ നിന്നും തിരിച്ച് സ്വന്തം സ്ഥലമായ നാസിക്കിലേക്ക് പോകുന്ന വഴിക്ക് മുംബൈ ആഗ്ര ഹൈവേയില്‍ വച്ച് പാതയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന കണ്ടെയിനര്‍ ലോറിയില്‍ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഗീതയ്ക്കും ഭര്‍ത്താവിനും സാരമായ പരിക്കേറ്റിരുന്നു. ഇവരെ ഉടന്‍തന്നെ സമീപത്തുള്ള ഷഹപൂര്‍ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടയില്‍ ഗീത മരിക്കുകയായിരുന്നു. ഭര്‍ത്താവ് ഗുരുതരാവസ്ഥയിലാണ്.

Comments are closed.