രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയുള്ള കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെക്കുറിച്ച് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശമായ ‘ചൗക്കിദാര്‍ കള്ളനാണെന്ന്’ സുപ്രീംകോടതി കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം. പി മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. കോടതി ഉത്തരവ് കാണാതെ പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൂറെക്കൂടി ജാഗ്രത കാട്ടണമായിരുന്നുവെന്നും കോടതിയുടെ ഉത്തരവിനെ അടിസ്ഥാനമാക്കി പല തവണ പരാമര്‍ശം ആവര്‍ത്തിക്കുകയും ചെയ്തു.

ഉത്തരവാദപ്പെട്ട രാഷ്ട്രീയ പദവികള്‍ വഹിക്കുന്നവര്‍ പ്രചാരണ വിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. കോടതിയെ ഇത്തരം കാര്യങ്ങളില്‍ വലിച്ചിഴയ്ക്കരുത്. ഇക്കാര്യത്തില്‍ ഭാവിയില്‍ രാഹുല്‍ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു. എന്നാല്‍ ഉത്തരവ് കാണാതെ നടത്തിയ പരാമര്‍ശമാണെന്നും പെട്ടെന്നുള്ള ആവേശത്തില്‍ നടത്തിയ ആലങ്കാരിക പ്രതികരണമാണെന്നും പരാമര്‍ശത്തില്‍ കോടതി നടപടികളെക്കുറിച്ച് ദുഃസൂചകള്‍ ഇല്ല. നീതിപീഠത്തെ ബഹുമാനിക്കുന്നുവെന്നും നീതി നിര്‍വഹണത്തില്‍ ഇടപെടാന്‍ ശ്രമിക്കുന്നില്ലെന്നും സൂചിപ്പിച്ച് പിന്നീട് രാഹുല്‍ മാപ്പ് പറഞ്ഞതും പരിഗണിച്ചാണ് കോടതി ഹര്‍ജി തള്ളിയത്.

Comments are closed.