ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ അന്വേഷണ ചുമതല കേന്ദ്ര ക്രൈംബ്രാഞ്ചിന്

ചെന്നൈ: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുടെ തുടരന്വേഷണം കൊട്ടൂര്‍പൂരം പൊലീസില്‍ നിന്ന് കേന്ദ്ര ക്രൈംബ്രാഞ്ചിന് കൈമാറി. അഡി. പൊലീസ് കമ്മിഷണര്‍ സി. രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡെപ്യൂട്ടി കമ്മിഷണറും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക ഓഫീസറുമായ മേഘലിന, അസി. കമ്മിഷണര്‍ എസ്. പ്രഭാകരന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

എം.എ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനി ഫാത്തിമയെ കഴിഞ്ഞ ശനിയാഴ്ചയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. അദ്ധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ അടക്കമുള്ള ഫാക്കല്‍ട്ടി അംഗങ്ങള്‍ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും മതപരമായ വേര്‍തിരിവ് പ്രകടമാക്കിയിരുന്നുവെന്നും ഫാത്തിമയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. ഫാത്തിമയുടെ ഫോണില്‍ നിന്നാണ് തങ്ങള്‍ക്ക് ഈ വിവരങ്ങള്‍ ലഭിച്ചതെന്നും അവര്‍ പറഞ്ഞിരുന്നു.

Comments are closed.