മലിനീകരണ പ്രതിസന്ധിയില്‍ നിന്ന് രക്ഷനേടാന്‍ ഓക്‌സിജന്‍ ബാറുകള്‍

മലിനീകരണത്തിൽ കടുത്ത ദുരിതമാണ് ഡൽഹി നിവാസികൾ അനുഭവിക്കുന്നത്. രണ്ടാഴ്ചയിലേറെയായി നഗരം മലിനീകരണം നിറഞ്ഞ മൂടൽമഞ്ഞിലാണ്. വായു മലിനീകരണ പ്രതിസന്ധിയുമായി പൊരുതുന്ന നഗരത്തിൽ ഇപ്പോൾ ഒരു സവിശേഷ ആശയം ഉയർന്നുവന്നിട്ടുണ്ട്. ഓക്സിജൻ ലഭ്യമാകുന്ന ബാറുകളാണ് ഡൽഹിയിലെ ജനങ്ങൾക്ക് ആശ്വാസമായി വന്നിരിക്കുന്നത്.

ആര്യവീർ കുമാർ എന്നയാളാണ് ദില്ലിയിലെ സാകേത്തിൽ ഓക്സി പ്യുവർ എന്ന ഓക്സിജൻ ബാർ തുറന്നിരിക്കുന്നത്. ഇത് സന്ദർശകർക്ക് പതിനഞ്ച് മിനിറ്റ് ശുദ്ധമായ ഓക്സിജൻ വാഗ്ദാനം ചെയ്യുന്നു. 7 വ്യത്യസ്ത സുഗന്ധങ്ങളിലുള്ള ഓക്സിജനുകളാണ് ഇവിടെ ലഭ്യമാവുക. ആവശ്യമുള്ള ഫ്ലേവർ ആളുകൾക്ക് ഓർഡർ ചെയ്യാം. സ്പിയർമിൻറ്, പെപ്പർമിൻറ് കറുവാപ്പട്ട, ഓറഞ്ച്, ചെറുനാരങ്ങ, യൂക്കാലിപ്റ്റസ്, ലാവെൻഡർ എന്നീ സുഗന്ധങ്ങളിൽ ഓക്സിജൻ ലഭ്യമാണ്.

ആമസോണിൽ ലഭിക്കുന്ന ഓക്സി ചാർജ്ജ് എന്ന ഓക്സിജൻ ഫ്ലാസ്ക് മികച്ച പ്രോഡക്ടാണ്. 3.3 ലിറ്ററാണ് ഈ പ്രോഡക്ടിറ്റിൽ ഉൾക്കൊള്ളുന്ന ഓക്സിജൻറെ അളവ്. 395 രൂപ വിലയുള്ള ഈ പ്രോഡക്ട് ശുദ്ധമായ ഓക്സിജൻ ലഭിക്കാതിരിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കുള്ള മികച്ച പരിഹാരമാണ് ഈ പ്രോഡക്റ്റ്.

ഡൽഹിയിൽ ആരംഭിച്ചിരിക്കുന്ന ഓക്സിജൻ ബാറിൽ പതിനഞ്ച് മിനുട്ട് നേരം വ്യത്യസ്ത സുഗന്ധങ്ങളോടെ ഓക്സിജൻ നൽകുന്നുവെന്ന് ബാറിൻറെ സ്റ്റാഫ് മേധാവി ബോണി ഐറെംഗ്ബാം പറഞ്ഞു. അന്തരീക്ഷമർദ്ദം നിയന്ത്രിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഉപഭോക്താവിന് ഓക്സിജൻറെ ഒരു ട്യൂബ് നൽകുകയും അതിലൂടെ സുഗന്ധമുള്ള ഓക്സിജൻ ലഭ്യമാക്കുകയും ചെയ്യുന്നു. ഒരു വ്യക്തി ഒരു ദിവസത്തിൽ ഒരിക്കൽ മാത്രമേ പ്രത്യേക ഓക്സിജൻ ശ്വസിക്കാൻ പാടുള്ളു എന്നും ഇവർ പറയുന്നു.

ഓക്സിജൻ ബാർ എന്ന ആശയം ഇന്ത്യയിൽ പുതിയതാണ് എങ്കിലും പല രാജ്യങ്ങളിൽവിനോദ ആവശ്യങ്ങൾക്കും അരോമാതെറാപ്പിക്കും ഓക്സിജൻ ബാറുകളുണ്ട്. ഹാനികരമായ ഫ്രീ റാഡിക്കലുകളെ പുറത്ത് കളയാനും വായുസഞ്ചാരമില്ലാതതിനാൽ ഉണ്ടാകുന്ന പകർച്ചവ്യാധികളെയും പാരിസ്ഥിതിക വിഷവസ്തുക്കളെയും നിർവീര്യമാക്കാൻ ഇത് സഹായിക്കുന്നു.

ശരീരത്തിന് സ്വയം ശുദ്ധീകരിക്കാൻ സഹായിക്കുകയും ഓക്സിജൻ രക്തചംക്രമണം വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് ഈ ഓക്സിജൻറെ പ്രവർത്തനം സഹായിക്കും.

ഓക്സിജന്റെ അളവുമായി ബന്ധപ്പെട്ട് ശരീരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാനുള്ള മികച്ച മാർഗ്ഗമാണ് പുതിയ ഓക്സിജൻ ബാറുകളിലെ ഓക്സിജൻറെ ശ്വസനം. മികച്ച ഓക്സിജൻ ശ്വസിച്ചാൽ ഏകാഗ്രതയും ജാഗ്രതയും വർദ്ധിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഇത് രക്തത്തിലുള്ള വിഷാംശത്തെ ഇല്ലാതാക്കാൻ സഹായിക്കും. കൂടാതെ മാനസിക സമ്മർദ്ദത്തിനും വിഷാദത്തിനും വലിയ ആശ്വാസവും ഉണ്ടാകും. ശരീരത്തെയും മനസിനെയും വിശ്രമത്തിന് സഹായിക്കുകയും തലവേദന ഒഴിവാക്കുകയും രോഗത്തെ തടയുകയും ചെയ്യുന്നു എന്നതും ഇതിൻറെ ഗുണഫലങ്ങളാണ്.

ന്യൂഡൽഹിയിലെ സാകേതിലുള്ള സെലക്ട് സിറ്റി വാക്ക് മാളിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഓക്സി പ്യുവർ ഓക്സിജൻ ബാർ 299 രൂപ മുതൽ ശുദ്ധമായ ഓക്സിജൻ വാഗ്ദാനം ചെയ്യുന്നു.

Comments are closed.