ബാങ്ക് നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് ഉയര്‍ത്തുമെന്ന് കേന്ദ്ര ധനമന്ത്രി

ദില്ലി: ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള നഷ്ടങ്ങളില്‍ നിന്നുള്ള പരിരക്ഷ കണക്കാക്കി ബാങ്ക് നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് വര്‍ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ അറിയിക്കുമെന്നും അനുമതി ലഭിച്ചാല്‍ നടപ്പാക്കുമെന്നും ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

കൂടാതെ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ കാര്യത്തില്‍ പഞ്ചാബ് – മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ കാര്യത്തില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും തീരുമാനമുണ്ട്. സെപ്തംബറില്‍ നിയന്ത്രണമാണ് ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്.

പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്കിന് നിലവില്‍ റിസര്‍വ് ബാങ്കിനറെ അനുമതിയില്ലാതെ വായ്പ നല്‍കാനും, നല്‍കിയ വായ്പ പുതുക്കുന്നതിനും നിക്ഷേപങ്ങള്‍ നടത്തുന്നതിനും സാധ്യമല്ല. ഇതാണ് വിവിധ സംസ്ഥാനങ്ങളില്‍ വേരുകളുള്ള സഹകരണ ബാങ്കുകളുടെയെല്ലാം കാര്യത്തിലേക്ക് വ്യാപിപ്പിക്കുന്നത്.

ക്ഷേമപദ്ധതികളുടെ തുക വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അറിയുന്നത്. നിലവില്‍ ബജറ്റില്‍ നീക്കിവച്ചിരിക്കുന്ന തുക എല്ലാ വകുപ്പുകള്‍ക്കും ചെലവാക്കാവുന്നതാണ്.

Comments are closed.