ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വര്‍ഷങ്ങളായി മോശമാണ് എസ്. ജയശങ്കര്‍

ന്യൂഡല്‍ഹി: പാരീസ് സമാധാന ഫോറത്തില്‍ പങ്കെടുക്കുന്നതിനായി കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഫ്രാന്‍സില്‍ എത്തി. തുടര്‍ന്ന് ജമ്മുകശ്മീരില്‍ നിയന്ത്രണങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 370ാം അനുച്ഛേദം എടുത്തു കളഞ്ഞതിനെത്തുടര്‍ന്ന് പ്രതിഷേധം ശമിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കശ്മീരിലെ നിയന്ത്രണങ്ങളെന്നും അദ്ദേഹം സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മാറി വരികയാണെന്നും അദ്ദേഹം ന്യായീകരിച്ചു.

അതേസമയം ഇന്ത്യയുമായി സൗഹൃദബന്ധം പുനസ്ഥാപിക്കുന്നതിന് പാക്കിസ്താന്‍ ദാഹൂദ് ഇബ്രാഹിം, ഹാഫിസ് സയിദ് അടക്കമുള്ള ഭീകരവാദികളെ കൈമാറണമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വര്‍ഷങ്ങളായി മോശമാണ്. അതിന് പ്രധാനകാരണം പാക്കിസ്താന്‍ ഭീകരവാദ വ്യവസായം വികസിപ്പിച്ചിരിക്കുകയാണ്. ഇവരെ ഇന്ത്യയിലേക്ക് ആക്രമണത്തിന് കയറ്റി അയക്കുകയുമാണെന്ന്.

പാക്കിസ്താന്‍ ഇക്കാര്യം ഒരിക്കലും നിഷേധിച്ചിട്ടില്ലെന്നും ഭീകരവാദത്തെ പരസ്യമായി പിന്തുണക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരു അയല്‍രാജ്യവുമായി സംസാരിക്കാനും ചര്‍ച്ചചെയ്യാനും ഏത് രാജ്യമാണ് തയ്യാറാകുകയെന്നും ജയശങ്കര്‍ അറിയിച്ചു. സഹകരിക്കാനുള്ള യഥാര്‍ത്ഥ സന്നദ്ധത പ്രകടമാക്കുന്ന നടപടികള്‍ ഞങ്ങള്‍ക്ക് ആവശ്യമാണ്. ഉദാഹരണത്തിന് പാക്കിസ്താനില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള നിരവധിയാളുകളുണ്ട്. ഇവരെ ഇന്ത്യയ്ക്ക് കൈമാറുക, അതാണ് ഞങ്ങള്‍ക്ക് പറയാനുള്ളതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി.

Comments are closed.