ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്‌സ് ജയം ലക്ഷ്യമിട്ട് ഇന്ത്യ

ഇന്‍ഡോര്‍: ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരായി 343 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. ഒമ്പത് റണ്‍സോടെ മുഷ്ഫീഖുര്‍ റഹീമും ആറ് റണ്ണുമായി മഹമ്മദുളളയുമാണ്.

493/6 എന്ന രണ്ടാം ദിവസത്തെ സ്‌കോറില്‍ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ മൂന്നാം ദിനം രാവിലെതന്നെ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഇമ്രുള്‍ കെയ്‌സിനെ(6) ബൗള്‍ഡാക്കി ഉമേഷ് യാദവാണ് രണ്ടാം ഇന്നിംഗ്‌സിലെ ബംഗ്ലാദേശിനെ തളച്ചത്.

ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ ഷമി ക്യാപ്റ്റന്‍ മോനിമുള്‍ ഹഖിനെ(7) വിക്കറ്റിന് മുന്നില്‍ കുടുക്കിയതിന് പിന്നാലെ മൊഹമ്മദ് മിഥുനെ(18) മായങ്ക് അഗര്‍വാളിന്റെ കൈയകളിലെത്തിച്ചതോടെ ബംഗ്ലാദേശ് 44/4 ലെത്തി. എന്നാല്‍ ഷദ്മാന്‍ ഇസ്ലാമിനെ(6) ബൗള്‍ഡാക്കി ഇഷാന്ത് ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കുകയായിരുന്നു.

Comments are closed.