വൈകിയാണെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റിയത് നന്നായെന്ന് കെ. മുരളീധരന്‍ എംപി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ വൈകിയാണെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റിയത് നന്നായെന്നും തുടര്‍ന്നും കരുതിക്കൂട്ടി ശബരിമലയിലേക്ക് വരുന്ന യുവതികളെ ഭക്തര്‍ നോക്കിക്കോള്ളുമെന്നും കെ. മുരളീധരന്‍ എംപി പറഞ്ഞു.

ശബരിമലയിലെത്തുന്ന യുവതികളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി തിരിച്ചയക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. പറഞ്ഞിട്ടും മനസ്സിലാകാത്തവര്‍ക്ക് അതിന്റെ റിയാക്ഷന്‍ ഭക്തജനങ്ങളുടെ കൂട്ടത്തില്‍ നിന്നും ഉണ്ടാകും. അതേസമയം സുപ്രീം കോടതി ഏഴംഗ വിശാല ബെഞ്ചിന് വിടാന്‍ തീരുമാനിച്ചത് തന്നെ പഴയ വിധിയില്‍ അവര്‍ തൃപ്തരല്ല എന്നതിന്റെ ഉദാഹരണമാണ്. വിധിയുടെ തലേദിവസം വരെയുള്ള അവസ്ഥയെന്താണോ അതാണ് സര്‍ക്കാര്‍ നിലനിര്‍ത്തേണ്ടത്. മറ്റുള്ള കാര്യങ്ങള്‍ ഏഴംഗ ബെഞ്ചിന്റെ വിധി വന്നതിന് ശേഷം ആ ലോചിക്കേണ്ട കാര്യമാണ്. കെ. മുരളീധരന്‍ എം.പി. പറഞ്ഞു.

Comments are closed.