ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് മദ്രാസ് ഐഐടി ഡയറക്ടറെ ചോദ്യം ചെയ്യും

ചെന്നൈ: ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തെ സംബന്ധിച്ച് ഇന്ന് ക്രൈംബ്രാഞ്ച് മദ്രാസ് ഐഐടി ഡയറക്ടറെ ചോദ്യം ചെയ്യുന്നതാണ്. കൂടാതെ ഗവര്‍ണര്‍ക്കും മദ്രാസ് ഐഐടി അധികൃതര്‍ക്കും ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പരാതി നല്‍കും.

ഫാത്തിമയുടേത് ആത്മഹത്യയല്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞു. എന്നാല്‍ ആരോപണവിധേയരായ അധ്യാപകര്‍ക്കെതിരെ ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

Comments are closed.