ചര്‍മ്മത്തിലെ ചൊറിച്ചിലിന് വേപ്പെണ്ണ

ചർമ്മത്തിന്‍റെ മൊരിച്ചിൽ , ചർമ്മത്തിലെ തിളക്കമില്ലായ്മ, ചൊറിച്ചിൽ, അസ്വസ്ഥത എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ വേപ്പെണ്ണ ഉപയോഗിക്കാവുന്നതാണ്. വേപ്പെണ്ണയില്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ ഉണ്ടാവുന്ന പല അസ്വസ്ഥതകൾക്കും പെട്ടെന്നാണ് പരിഹാരം നൽകുന്നത്.

ഇത് ചര്‍മ്മത്തിലെ തടിപ്പ്, വീക്കം, വേദന എന്നിവക്കെല്ലാം പരിഹാരം നല്‍കി ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും ചര്‍മ്മത്തിലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഉത്തമമാണ് ഇത്. ചര്‍മ്മത്തില്‍ യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുകയില്ല. മാത്രമല്ല സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്.

ആന്റി ബാക്ടീരിയല്‍ ഗുണങ്ങൾ ധാരാളം അടങ്ങിയ ഒന്നാണ് വേപ്പെണ്ണ. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അണുബാധ പോലുള്ള പ്രശ്‌നങ്ങളെ പെട്ടെന്ന് ഇല്ലാതാക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ ബാക്ടീരിയ വളര്‍ച്ചയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കി ചര്‍മ്മത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കുന്നു. പെട്ടെന്നാണ് ചർമ്മത്തിൽ ഇതിന്‍റെ ഫലം നൽകുന്നത് വേപ്പെണ്ണയിൽ അൽപം നാരങ്ങ നീര് കുടി ചേർക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.

എക്സിമ ചർമ പ്രശ്നങ്ങളിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. വളരെയധികം ചൊറിച്ചിലും ചർമ്മത്തിലെ അസ്വസ്ഥതകളും എല്ലാം നിങ്ങളുടെ ചർമ്മത്തിൽ എക്സിമ പ്രശ്നമുണ്ടാക്കുന്നതാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ഇതിന് എന്നും എപ്പോഴും ഉപയോഗിക്കാവുന്ന ഒന്നാണ് വേപ്പെണ്ണ നാരങ്ങ നീര് മിക്സ്.

വരണ്ട ചർമ്മവും ചൊറിച്ചിലും എല്ലാവരേയും പ്രതിസന്ധിയിൽ ആക്കുന്ന ഒന്നാണ്. എന്നാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി വേപ്പെണ്ണയും നാരങ്ങ നീരും ഉപയോഗിക്കാവുന്നതാണ്. ഇത് വരണ്ട ചർമ്മത്തെ പൂർണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യമുള്ള ചർമ്മത്തിന് സഹായിക്കുന്നുമുണ്ട്.

തേച്ച് കുളിക്കാൻ എന്നും ശ്രദ്ധിക്കേണ്ടത് ഒന്നാണ്. അല്ലെങ്കിൽ ചർമ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല. ഈ പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് അൽപം നാരങ്ങ നീരും വേപ്പെണ്ണയും മിക്സ് ചെയ്ത് കുളിക്കാവുന്നതാണ്.

കുളിക്കാന്‍ പോവുന്ന ചൂടുവെള്ളത്തില്‍ അല്‍പം വേപ്പെണ്ണ ഒഴിച്ച് കുളിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മത്തിലെ അലര്‍ജിയെ ഇല്ലാതാക്കി ചര്‍മ്മത്തിന് ആരോഗ്യം നല്‍കുന്നു. മാത്രമല്ല എക്‌സിമ, ചൊറിച്ചില്‍, അണുബാധ എന്നീ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കി ഇത് ചര്‍മ്മത്തിനെ സംരക്ഷിക്കുന്നു.

Comments are closed.