ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയൊരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: അയോധ്യവിധിയുടെ പശ്ചാത്തലത്തില്‍ വിധി നിര്‍ണയിച്ച ചീഫ് ജസ്റ്റീസിനും മറ്റ് നാല് ജഡ്ജിമാര്‍ക്കുമാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഗൊഗോയിയെ കൂടാതെ എസ്.എ ബോബ്ഡേ, ഡി.വൈ ചന്ദ്രചൂഢ്, അശോക് ഭൂഷന്‍, എസ്.എ നസീര്‍ എന്നിവരാണ് അഞ്ചംഗ ബെഞ്ചിലെ മറ്റംഗങ്ങള്‍.

സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായും അസം പൊലീസ് അറിയിച്ചു. നവംബര്‍ 17നാണ് ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി വിരമിക്കുന്നത്. വിരമിച്ചതിന് ശേഷമുള്ള തന്റെ വിശ്രമജീവിതം ആസാമില്‍ ആക്കുവാനാണ് അദ്ദേഹം തീരുമാനിച്ചത്. അതിനാല്‍ ഗൊഗോയിയുടെ ദില്‍ബ്രുഗ്രാഹിലേയും ഗുവാഹത്തിയിലേയും വീടുകള്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് അസം പൊലീസ് വ്യക്തമാക്കി.

Comments are closed.