ശബരിമലയിലെ യുവതീപ്രവേശനത്തിന് സര്‍ക്കാര്‍ തിടുക്കപ്പെടേണ്ടതില്ല : സി.പി.എം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തിന് ശബരിമല ഹര്‍ജികള്‍ മാറ്റിവയ്ക്കുകയും വിശാല ബെഞ്ച് രൂപീകരിക്കുകയും ചെയ്ത സാഹചര്യത്തില്‍ സുപ്രീംകോടതി വിധിയില്‍ വ്യക്തതക്കുറവ് വന്നതിനാല്‍ ഇത്തവണ മല ചവിട്ടാന്‍ വരുന്ന യുവതികള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കേണ്ടതില്ലെന്നും ശബരിമലയിലെ യുവതീപ്രവേശനത്തിന് സര്‍ക്കാര്‍ കഴിഞ്ഞ തവണത്തെപ്പോലെ തിടുക്കപ്പെടേണ്ടതില്ലെന്നും സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചു.

കഴിഞ്ഞ വര്‍ഷത്തെ വിധി സ്റ്റേ ചെയ്തിട്ടില്ല, എന്നാല്‍ പുതിയ വിധിയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. അതിനാല്‍ പ്രവേശനം തേടിയെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ ഇടപെട്ട് സംരക്ഷണം നല്‍കില്ലെന്നും ആ സ്ഥിതിക്ക് പ്രവേശനം ആഗ്രഹിക്കുന്ന യുവതികളുണ്ടെങ്കില്‍ അവര്‍ക്ക് സ്വമേധയാ സുപ്രീംകോടതിയെ സമീപിച്ച് വ്യക്തത തേടി വരാം.

സുപ്രീംകോടതിയില്‍ നിന്ന് അവര്‍ ഉത്തരവ് നേടി വരികയാണെങ്കില്‍ മാത്രം പൊലീസ് സംരക്ഷണം ഉറപ്പാക്കിയാല്‍ മതി എന്നതാണ് തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ലെന്നും ലിംഗസമത്വം വേണമെന്ന പാര്‍ട്ടി നിലപാടിലും കാഴ്ചപ്പാടിലും മാറ്റമില്ല.

അഡ്വക്കേറ്റ് ജനറലിന്റെയും നിയമസെക്രട്ടറിയുടെയും മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് സിംഗിന്റെയും ഉപദേശപ്രകാരം ഈ വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സ്വമേധയാ യുവതീപ്രവേശനത്തിന് നടപടിയെടുക്കേണ്ട ആവശ്യമില്ല എന്നാണ് പറയുന്നത്. അതേസമയം സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും തീരുമാനത്തിനൊപ്പം പാര്‍ട്ടി നില്‍ക്കുമെന്നാണ് വ്യക്തമാക്കുന്നത്.

Comments are closed.