ശബരിമല കേസിലെ തങ്ങളുടെ ഭിന്ന വിധി വായിച്ചുനോക്കൂവെന്ന് സോളിസിറ്റര്‍ ജനറലിനോട് ജസ്റ്റിസ് രോഹിന്റണ്‍ നരിമാന്‍

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കള്ളപ്പണകേസില്‍ അറസ്റ്റിലായ ലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ജാമ്യം അനുവദിച്ചതിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവെ സുപ്രീംകോതി വിധികള്‍ നടപ്പാക്കാന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണെന്നും ഞങ്ങളുടെ വിധികള്‍ കളിക്കാനുള്ളതല്ലെന്നും ശബരിമല കേസിലെ തങ്ങളുടെ ഭിന്ന വിധി വായിച്ചുനോക്കൂവെന്നും സോളിസിറ്റര്‍ ജനറലിനോട് ജസ്റ്റിസ് രോഹിന്റണ്‍ നരിമാന്‍ പറഞ്ഞു.

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തിനെതിരെ നല്‍കിയ ഹര്‍ജിയുടെ തനി പകര്‍പ്പാണ് ഇ.ഡി ഹാജരാക്കിയതെന്ന് ജസ്റ്റിസ് രവീന്ദ്രഭട്ട് കൂടി അടങ്ങിയ ബെഞ്ച് പറഞ്ഞു. ഹര്‍ജിയില്‍ ഡി.കെ ശിവകുമാറിനെ മുന്‍ ആഭ്യന്തരമന്ത്രിയെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഒരു പൗരനോട് ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും ഡി.കെ ശിവകുമാറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ആവശ്യം ബെഞ്ച് തള്ളി.ശബരിമല പുനഃപരിശോധനാഹര്‍ജികള്‍ മാറ്റി, വിശാലബെഞ്ച് രൂപീകരിക്കുന്നതിനെ ശബരിമല ബെഞ്ചിലെ ജസ്റ്റിസ്മാരായ നരിമാനും, ചന്ദ്രചൂഡും ശക്തമായി വിയോജിച്ചു. സുപ്രീംകോടതി വിധിക്കെതിരെയുള്ള ആരോഗ്യപരമായ വിമര്‍ശനം അനുവദനീയമാണ്.

അതേസമയം സുപ്രീംകോടതിയുടെ വിധിയും നിര്‍ദ്ദേശങ്ങളും നടപ്പാക്കുന്നത് തടയാനോ, എതിര്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്താല്‍ അംഗീകരിക്കാനാവില്ല. വിധി നടപ്പാക്കുന്നത് സംഘടിതമായി തടയുന്നത് ശക്തമായി ഇല്ലാതാക്കണമെന്നും വിധി നടപ്പാക്കാന്‍ എല്ലാ അധികാരികളും ബാദ്ധ്യസ്ഥരാണെന്നും വിധിന്യായത്തില്‍ അറിയിച്ചു.

Comments are closed.